സീനിയർ റസിഡന്റ് അഭിമുഖം

          തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 18ന് രാവിലെ 11ന് അഭിമുഖം നടത്തും.

          അതത് വിഭാഗത്തിലെ പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. പ്രതിമാസ വേതനം 73,500 രൂപ. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

By admin

Leave a Reply

Your email address will not be published. Required fields are marked *